You are Here : Home / News Plus

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്‌

Text Size  

Story Dated: Friday, November 21, 2014 01:59 hrs UTC

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് പൂര്‍ണമായും നിര്‍ത്തി. ഇതോടെ വ്യാഴാഴ്ച രാത്രി ജലനിരപ്പ് 141.9 അടിയായി. ഇനി 0.1 അടി കൂടി വര്‍ധിച്ചാല്‍ സുപ്രിംകോടതി അനുവദിച്ചിരിക്കുന്ന പരമാവധി അളവായ 142 അടിയിലെത്തും. ഇപ്പോഴത്തെ നിലയില്‍ പോയാല്‍ വെള്ളിയാഴ്ച ഉച്ചയോടെ 142 അടിയാകും.

142 അടിയായാല്‍ വെള്ളം കൊണ്ടുപോകുമെന്ന് തേനി കളക്ടര്‍ പളനിസ്വാമി തേക്കടിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെ വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് അപ്രതീക്ഷിതമായി നിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇതിന്റെ അളവ് അവര്‍ കുറച്ചുകൊണ്ടുവരികയായിരുന്നു. ഏതുവിധേനയും ജലനിരപ്പ് കോടതി നിര്‍ദ്ദേശിച്ച 142ല്‍ എത്തിക്കുകയാണ് തമിഴ്‌നാടിന്റെ ലക്ഷ്യം. ഇതില്‍ കൂടിയാല്‍ കോടതിവിധിലംഘനമാകുമെന്നതിനാല്‍ രണ്ട് സാധ്യതകളാണ് ഇനിയുള്ളത്. തമിഴ്‌നാടിന് കൂടുതല്‍ വെള്ളം കൊണ്ടുപോകാം. അല്ലെങ്കില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പെരിയാറിലൂടെ ഇടുക്കി ഡാമിലേക്ക് ഒഴുക്കാം.

പക്ഷേ, ഇതിനിടെ കനത്ത മഴ പെയ്യുകയാണെങ്കില്‍ അപകടകരമായ സ്ഥിതിവിശേഷമുണ്ടാകും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.