2 ജി സ്പെക്ട്രം കേസന്വേഷണത്തില്‍നിന്ന് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ സുപ്രീം കോടതി വ്യാഴാഴ്ച നീക്കി.
അന്വേഷണസംഘത്തില്‍ സിന്‍ഹയ്ക്ക് ശേഷമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന് കേസിന്റെ മേല്‍നോട്ടച്ചുമതല നല്‍കിയിട്ടുമുണ്ട്. 2 ജി കേസിലെ പ്രതികള്‍ സി.ബി.ഐ ഡയറക്ടറെ ഔദ്യോഗിക വസതിയില്‍ ഒട്ടേറെത്തവണ കണ്ടുവെന്ന ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. കേസിന്റെ അന്വേഷണത്തില്‍നിന്ന് അദ്ദേഹം സ്വയം മാറിനില്‍ക്കുന്നതാണ് നല്ലതെന്നും വ്യക്തമാക്കി. സി.ബി.ഐയുടെ വിശ്വാസ്യതയും പ്രതിച്ഛായയും മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ വിശദമായ ഉത്തരവിറക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
സി.ബി.ഐ ഡയറക്ടറുടെ വസതിയിലെ സന്ദര്‍ശകഡയറി നല്‍കിയത് ആരാണെന്ന് ഹര്‍ജിക്കാരായ സെന്റര്‍ ഫോര്‍ പബ്ലൂക് ലിറ്റിഗേഷനും മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷനും വെളിപ്പെടുത്തണമെന്ന മുന്‍ഉത്തരവ് സുപ്രീംകോടതി പിന്‍വലിച്ചു.
Comments