You are Here : Home / News Plus

രഞ്ജിത്ത് സിന്‍ഹയോട് വിശദീകരണം തേടാന്‍ കേന്ദ്ര സര്‍ക്കാര്‍

Text Size  

Story Dated: Friday, November 21, 2014 09:00 hrs UTC

സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയോട് വിശദീകരണം തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയുടെ ഡയറക്ടറോട് കേസ് അന്വേഷണത്തില്‍ നിന്നും മാറിനില്‍ക്കാന്‍ സുപ്രീം കോടതി പറഞ്ഞത് വളരെ ഗുരുതരമായാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്.
കേസില്‍ അന്വേഷണവിധേയരായ കമ്പനി ഉദ്യോഗസ്ഥരുമായി സിബിഐ ഡയറക്ടര്‍ ഔദ്യോഗിക വസതിയില്‍ നിരവധി തവണ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തെ ത്തുടര്‍ന്നാണു സിന്‍ഹയെ അന്വേഷണ മേല്‍നോട്ട ചുമതലയില്‍ നിന്നു മാറ്റിയത്. സിബിഐ ഡയറക്ടറുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയവരുടെ വിവരങ്ങള്‍ വിശദമാക്കുന്ന സന്ദര്‍ശക ഡയറി കേസില്‍ ഹര്‍ജി നല്‍കിയ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി നടപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.