ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ ആയവരെ പൊലീസില്‍ എടുക്കരുതെന്ന് സുപ്രീംകോടതി. കോടതി കുറ്റവിമുക്തര്‍ ആക്കിയാല്‍ പോലും ഇത്തരക്കാരെ സേനയിലേക്ക് പരിഗണിക്കാന്‍ പാടില്ല. ഇവര്‍ പൊലീസിന്റെ വിശ്വാസ്യത തകര്‍ക്കും. സത്യസന്ധരും കറകളഞ്ഞ വ്യക്തിത്വത്തിന്റെ ഉടമകളുമായിരിക്കണം പൊലീസ് സേനയില്‍ എന്നും ജസ്റ്റിസ് ടി.എസ് താക്കൂറിന്റെ നേതൃത്വത്തില്‍ ഉള്ള ബെഞ്ച് ഓര്‍മിപ്പിച്ചു.
കളങ്കിത വ്യക്തിത്വങ്ങളെ പോലീസ് സേനയിലേക്ക് എടുക്കരുതെന്ന മധ്യപ്രദേശ് ഹൈകോടതിയുടെ വിധിക്കെതിരെ പര്‍വേസ് ഖാന് എന്നയാള്‍ സുപ്രീംകോടതിയില്‍ നല്കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍.
Comments