ഐ.പി.എല്‍. വാതുവെപ്പ് കേസില്‍ മുദ്ഗല്‍ കമ്മിറ്റി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് മുന്‍ ടീം പ്രിന്‍സിപ്പല്‍ ഗുരുനാഥ് മെയ്യപ്പനെതിരെ ഉടന്‍ നടപടി കൈക്കൊള്ളണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ബി.സി.സി.ഐ. മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്റെ മരുമകന് കൂടിയായ മെയ്യപ്പനും ചെന്നൈ സൂപ്പര്‍ കിങ്സ് ഫ്രാഞ്ചൈസിക്കുമെതിരെ എന്ത് നടപടിയാണ് കൈക്കൊള്ളുന്നതെന്ന് കാണിച്ച് ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പായി തീരുമാനം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്ട്ടിന്മേലുള്ള വിചാരണയ്ക്കിടെയാണ് കോടതി ഈ ആവശ്യം ഉന്നയിച്ചത്.
മുദ്ഗല്‍ കമ്മിറ്റിയും ബി.സി.സി.ഐ.യും എന്‍.ശ്രീനിവാസനെതിരെ നടപടി കൈക്കൊള്ളണമെന്നും ശ്രീനിവാസനും മെയ്യപ്പനുമെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ബി.സി.സി.ഐ. ഒരു കമ്മിറ്റി രൂപവത്കരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Comments