തിരുവനന്തപുരം: ഗണേഷ് കുമാര്‍ എം.എല്‍.എയെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കാന്‍ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഇക്കാര്യം തീരുമാനിക്കേണ്ടത് യു.ഡി.എഫ് നേതൃത്വമാണ്. ഇബ്രാഹിംകുഞ്ഞിനെതിരായ ആരോപണം ഗൗരവമായി കാണുന്നില്ല. ആരോപണത്തെ രാഷ്ടീയപരമായി നേരിടാനുള്ള ഇച്ഛാശക്തി പാര്‍ട്ടിക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗണേഷ് കുമാറിനെ യു.ഡി.എഫില്‍ നിന്ന് ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ അഴിമതി നടക്കുന്നുവെന്നാണ് ഗണേഷ് നിയമസഭയില്‍ ആരോപിച്ചത്.
Comments