തിരുവനന്തപുരം: വാക്കില്‍ മാത്രമല്ല മാനസികമായും കോണ്‍ഗ്രസുകാര്‍ ഒന്നിക്കണമെന്ന് എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരുമയുടെ മുദ്രാവാക്യം വാക്കുകളില്‍ മാത്രമല്ല, പ്രവര്‍ത്തിയിലും ഉണ്ടാകണമെന്ന എ.കെ. ആന്‍്റണിയുടെ വാക്കുകള്‍ താന്‍ ആവര്‍ത്തിക്കുന്നതായും രാഹുല്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് നടത്തിയ ജനപക്ഷയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാള്‍ മാത്രം വിചാരിച്ചാല്‍ എല്ലാം മാറ്റാന്‍ കഴിയുമെന്നാണ് ബി.ജെ.പിയുടെ വിശ്വാസം. കള്ളപ്പണം 100 ദിവസം കൊണ്ട് തിരികെയത്തെിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് നരേന്ദ്ര മോദി അധികാരത്തിലത്തെിയത്. എന്നാല്‍ ഇതുവരെ ആ വാഗ്ദാനം പോലും പാലിച്ചില്ല. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ മാത്രമാണ് മോദി സര്‍ക്കാരിനു കഴിഞ്ഞതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് അഴിമതി പടരുന്നതായും രാഹുല്‍ ആരോപിച്ചു.
2016 ല്‍ യു.ഡി.എഫിനെ അധികാരത്തിലത്തെിക്കുന്നതിനായി ജനങ്ങളെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയണമെന്ന് എ.കെ ആന്റണി പറഞ്ഞു. വി.എം. സുധീരനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നിച്ചു നില്‍ക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
Comments