ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തില്‍ പൂജപ്പുര സ്പെഷ്യല്‍ വിജിലന്‍സ് സെല്ലാണ് കേസെടുത്തത്. 50 ലക്ഷം രൂപ കോഴ വാങ്ങി എന്ന പരാതിയില്‍ മാണിയെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്ന കാര്യം കോടതിയെ വിജിലന്‍സ് അറിയിക്കും. കേസിലെ അന്വേഷണ സംഘത്തെയും മാറ്റിയിട്ടുണ്ട്. എസ്.പി എസ്. സുകേശന്‍െറ നേതൃത്വത്തില്‍ വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് കേസ് അന്വേഷിക്കുന്നത്.
മാണിക്കെതിരെ കേസെടുക്കാമെന്ന് ബുധനാഴ്ചയാണ് വിജിലന്‍സിന് നിയമോപദേശം ലഭിച്ചത്. ബാര്‍ കോഴ ആരോപണത്തില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നായിരുന്നു നിയമോപദേശം. കേസിന്‍െറ സ്ഥിതി അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കാമെന്ന് ലളിതകുമാരി കേസില്‍ സുപ്രീംകോടതിയുടെ വിധിയുണ്ട്. ഇതുപ്രകാരം കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കാവുന്നതാണ്.
Comments