കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്‍െറ മൊഴിയെടുക്കാന്‍ നിര്‍ദേശം. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സി.ബി.ഐ സംഘത്തിന് നിര്‍ദേശം നല്‍കിയത്. ഈ മാസം 27 ന് മുമ്പ് കേസിന്‍െറ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
ബിര്‍ളയുടെ ഉടമസ്ഥതിലുള്ള ഹിന്‍ഡാല്‍കോക്ക് 2005 ല്‍ കല്‍ക്കരിപ്പാടം ലൈസന്‍സ് അനുവദിച്ചത് സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ്, വ്യവസായി കുമാരമംഗലം ബിര്‍ള എന്നിവര്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ കേസ് അവസാനപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട് തള്ളിയ കോടതി എന്തുകൊണ്ടാണ് അന്ന് കല്‍ക്കരി മന്ത്രാലയത്തിന്‍െറ ചുമതല വഹിച്ചിരുന്ന പ്രധാനമന്ത്രിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്താതിരുന്നതെന്നും ചോദിച്ചു.
Comments