ബി.ജെ.പി എം.പിമാരുടെ വിവാദ പ്രസ്താവനകളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എം.പിമാര്‍ ലക്ഷ്മണരേഖ കടക്കരുതെന്ന് ബി.ജെ.പി പാര്‍ലമെന്ററി യോഗത്തില്‍ മോദി പറഞ്ഞു. വിവാദ പ്രസ്താവനകള്‍ സര്‍ക്കാറിനെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കുന്നു. ഇത്തരം പ്രസ്താവനകളില്‍ നിന്ന് ജനപ്രതിനിധികള്‍ മാറിനില്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന് ജ്യോതി, എം.പിമാരായ സാക്ഷി മഹാരാജ്, യോഗി ആദിത്യനാഥ് എന്നിവര്‍ നടത്തിയ വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് മോദി ജനപ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയത്. പ്രസ്താവനകള്‍ക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായാണ് പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്നത്.
അതിനിടെ മതപരിവര്‍ത്തന വിഷയത്തില്‍ രാജ്യസഭ ഇന്നും ബഹളമയമായി. വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രതികരിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍െറ ആവശ്യം. എന്നാല്‍ മതപരിവര്‍ത്തനം ഒഴികെ മറ്റെന്തും ചര്‍ച്ചക്കെടുക്കാമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. എന്നാല്‍ പ്രതിപക്ഷം ഇത് അംഗീകരിക്കാന്‍ തയാറാകാത്തതിനെ ത്തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവെച്ചിരിക്കുകയാണ്.
Comments