വിദേശബാങ്കുകളില്‍ 2012-ല്‍ മാത്രം ആറുലക്ഷം കോടി രൂപയുടെ (94.76 ബില്യന്‍ ഡോളര്‍) കള്ളപ്പണം നിക്ഷേപിച്ചുകൊണ്ട് ഇന്ത്യ ലോകരാജ്യങ്ങളില്‍ മൂന്നാമത്. ചൈനയാണ് (249.57 ബില്യന്‍) ഒന്നാമത്. രണ്ടാംസ്ഥാനം റഷ്യയ്ക്കാണ് (122.86 ബില്യന്‍).
കഴിഞ്ഞ പത്തുവര്ഷത്തിനിടെയാണ് വിദേശരാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപം ഇത്രയധികം വര്‍ദ്ധിച്ചത്. ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന സാമ്പത്തികഗവേഷണ സ്ഥാപനമാണ് കണക്ക് വെളിപ്പെടുത്തിയത്. 2003 മുതല്‍ 2012 വരെ ഇന്ത്യാക്കാര്‍ നിക്ഷേപിച്ച തുക 28 ലക്ഷം കോടി രൂപയാണ്. ഈ കാലയളവില്‍ ഇന്ത്യയുള്‍പ്പടെയുള്ള വികസ്വരരാജ്യങ്ങളിലെ 'കോടീശ്വരന്മാര്' അനധികൃതമായി നിക്ഷേപിച്ചത് 991.2 ബില്യന്‍ ഡോളറാണ്. ഇതിന്റെ പത്തുശതമാനം ഇന്ത്യയുടേതാണ്.
Comments