കൂടംകുളം ആണവനിലയത്തിലെ രണ്ടാം റിയാക്ടറിന്റെ 'ഹോട്ട് റണ്‍' അടുത്ത ആഴ്ച നടക്കുമെന്ന് നിലയം ഡയറക്ടര്‍ ആര്.എസ്. സുന്ദര്‍ പറഞ്ഞു. ഉയര്‍ന്ന താപനിലയിലുള്ള ജല പരീക്ഷണമാണ് 'ഹോട്ട് റണ്‍'. വെള്ളത്തിന്റെ താപനില റിയാക്ടറിലെ പ്രവര്‍ത്തന താപനിലയായ 280 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ത്തുന്ന പ്രക്രിയയാണിത്. ഇതു കഴിഞ്ഞാല്‍ അധികം താമസിയാതെ രണ്ടാം റിയാക്ടര്‍ കമ്മീഷന് ചെയ്യാനാവുമെന്നാണ് അധികൃതര്‍ കരുതുന്നത്.
നിലയത്തിലെ മൂന്നാം റിയാക്ടറിന്റെ നിര്‍മാണ പ്രവര്‍ത്തനം മാര്‍ച്ചില്‍ തുടങ്ങുമെന്ന് സുന്ദര്‍ വ്യക്തമാക്കി. 72 മാസം കൊണ്ട് ഇതിന്റെ പണി പൂര്‍ത്തിയാവും. 39,746 കോടി രൂപയാണ് മൂന്ന്, നാല് റിയാക്ടറുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നതെന്ന് സുന്ദര്‍ പറഞ്ഞു.
അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ ആദ്യ റിയാക്ടര്‍ വാണിജ്യപരമായ ഉത്പാദനത്തിന് സജ്ജമായിക്കഴിഞ്ഞു. ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് അനുമതി നല്കിയാല് ഉത്പാദനം തുടങ്ങും. ഒരു യൂണിറ്റിന് നാലു രൂപയായിരിക്കും വില.
Comments