സ്പെയിനില്‍ വാര്‍ത്തകള്‍ക്ക് പണം നല്‍കണമെന്ന പുതിയ നിയമത്തെത്തുടര്‍ന്ന് ഇനി സ്പെയിനില്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് ഗൂഗിള്‍ ന്യൂസ് തീരുമാനിച്ചു. സ്പെയിനിലെ എല്ലാ പ്രസാധകരെയും ഗൂഗിളില്‍ നിന്ന് ചൊവ്വാഴ്ച ഒഴിവാക്കി. സ്പെയിനിലെ പുതിയ ബൗദ്ധിക സ്വത്തവകാശ നിയമ പ്രകാരം ജനവരി മുതല്‍ വാര്‍ത്തകള്‍ക്ക് പണം കൊടുക്കേണ്ടതിനാല്‍ തങ്ങള്‍ ഇനി സ്പെയിനില്‍ തുടരില്ലെന്ന് ഡിസംബര്‍ 10-ന് ഗൂഗില്‍ പ്രഖ്യാപനം നടത്തിയിരുന്നു. യാഹുവിനെ പോലെയുള്ള മറ്റ് വെബ് കമ്പനികളെയും ഇത് ബാധിക്കും.
തങ്ങളുടെ വാര്‍ത്തകള്‍ കാണിക്കുന്നതിനാല്‍ ഗൂഗിള്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് നേരത്തേ ഗൂഗിളിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നു. വാര്‍ത്തകളും മറ്റും ഗൂഗിളില്‍ കാണിക്കുന്നുണ്ടെങ്കിലും തങ്ങളുടെ പേജില്‍ യാതൊരു പരസ്യവും നല്‍കുന്നില്ലെന്നാണ് ഗൂഗിള്‍ പറയുന്നത്. അതിനാല്‍ നികുതി കൊടുക്കാനാവില്ലെന്ന ഉറച്ചനിലപാടിനെ ത്തുടര്‍ന്നാണ് വെബ് ഭീമനായ ഗൂഗിള്‍ സ്പെയിനില്‍ നിന്ന് പിന്മാറുന്നത്.
Comments