ന്യൂഡല്‍ഹി: യുദ്ധക്കപ്പല്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംനേടി. തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ യുദ്ധക്കപ്പല്‍ 'സി.ജി.എസ് ബരാകുഡ' മൗറിത്താനിയക്ക് കൈമാറി. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഗാര്ഡന് റീച് ഷിപ് ബില്‍ഡേഴ്സ് ആണു കപ്പല്‍ നിര്‍മ്മിച്ചത്.
1350 ടണ്‍ ഭാരമുള്ള കപ്പലിന് 74 മീറ്റര്‍ നീളമുണ്ട്. അഞ്ചു കോടി ഡോളറാണ് (ഏകദേശം 315 കോടി രൂപ) കപ്പലിന്‍െറ വില. കടല്‍ക്കൊള്ള, കള്ളക്കടത്ത് തുടങ്ങിയവക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കപ്പല്‍ രക്ഷാ പ്രവര്‍ത്തനത്തിനും ലഘു സൈനിക യൂനിറ്റുകളെ കൈമാറുന്നതിനും ഉപയോഗിക്കാം.
Comments