തിരുവനന്തപുരം: കേരളത്തിലെ മതപരിവര്‍ത്തനം എ.ഡി.ജി.പി ഹേമചന്ദ്രന് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവം പൊലീസ് ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനാനുസൃതമായായിരിക്കും പൊലീസ് വിഷയം പരിശോധിക്കുക. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം വേണ്ട നടപടികള്‍ എടുക്കും. ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Comments