പാലക്കാട്: ചന്ദ്രനഗറിലെ കെ.എഫ്.സി റസ്റ്റോറന്റിന് നേരെ ആക്രമണം നടത്തിയവര്‍ക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തി. സംഭവത്തില്‍ അറസ്റ്റിലായ കാഞ്ഞങ്ങാട് സ്വദേശികളായ അനില്‍കുമാര്‍, ശ്രീകാന്ത്് എന്നിവര്‍ക്കെതിരെയാണ് യു.എ.പി.എ ചുമത്തിയത്. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 7.50 ഓടെയായിരുന്നു റസ്റ്റോറന്റിനെതിരെ ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ചത്തെിയ എട്ടു പേരടങ്ങുന്ന സംഘമാണ് റസ്റ്റോറന്റ് ആക്രമിച്ചത്. റസ്റ്റോറന്റ് പരിസരത്തുനിന്ന് മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടത്തെിയിരുന്നു.
Comments