തീവ്രവാദി ആക്രമണത്തില്‍ 76 പേര് കൊല്ലപ്പെട്ട അസമില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സന്ദര്‍ശനം നടത്തി. എന്തുവില കൊടുത്തും തീവ്രവാദം ശക്തമായി ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അസമിലെ സ്ഥിതിഗതികള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി ഒരു കേന്ദ്രമന്ത്രിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അസമില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും. തീവ്രവാദികളുമായി ഒരു മധ്യസ്ഥ ചര്‍ച്ചക്കും സര്‍ക്കാര്‍ തയ്യാറല്ല. ബോഡോ തീവ്രവാദികളെ എന്തുവിലകൊടുത്തും അടിച്ചമര്‍ത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
Comments