സിഡ്നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളില്‍ കലഹമുണ്ടെന്ന് പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ വിമര്‍ശം. ഓസിസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ വിരാട് കോഹ്ലി ശിഖര്‍ ധവാനെ കത്തി കൊണ്ട് കുത്തിയതായി ധോണി പരിഹാസത്തോടെ പറഞ്ഞു.
വിവാദ സംഭവത്തെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്. സത്യത്തില്‍ സംഭവിച്ചത് ഇതാണ്. ഒരു കത്തിയെടുത്ത് കോഹ്ലി ധവാനെ കുത്തി. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ധവാനെ ഞങ്ങള്‍ നിര്‍ബന്ധിച്ച് ബാറ്റിംഗിന് അയക്കുകയായിരുന്നുവെന്നും ധോണി പരിഹസിച്ചു.
ഇത്തരം കഥകള്‍ മെനഞ്ഞവരെ സമ്മതിക്കണം. വാര്‍ണര്‍ ബ്രദേഴ്സോ മറ്റാരെങ്കിലുമോ ഇത്തരം കഥ ലഭിച്ചാല്‍ മികച്ച സിനിമ നിര്‍മ്മിച്ചേക്കും. ടീമിലെ ആരെങ്കിലുമാണ് ഇത്തരമൊരു കഥ അറിയിച്ചതെങ്കില്‍ അതിനൊരു വിശ്വസനീയത വരുമായിരുന്നുവെന്നും ധോണി പറഞ്ഞു.
Comments