ശ്രീനഗര്‍: ജമ്മു കശ്മിരില്‍ പുതിയ സര്‍ക്കാറുണ്ടാക്കുന്നതിനായി ബി.ജെ.പിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുന്നു എന്ന വാര്‍ത്തകള്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള നിഷേധിച്ചു. ബി.ജെ.പിയുമായി യാതൊരു സഖ്യത്തിനില്ലെന്നും അവരുമായി ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍െറ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇതു സംബന്ധിച്ച് മറുപടി നല്‍കിയത്. ജമ്മു കശ്മിരില്‍ പി.ഡി.പിയും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നതെന്നും ഉമര്‍ അബ്ദുള്ള വ്യക്തമാക്കി.
Comments