തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ചലച്ചിത്ര നടനും നിശ്ചല ഛായാഗ്രാഹകനുമായിരുന്നു എന്‍ എല്‍ ബാലകൃഷ്ണന് അന്തരിച്ചു.2012ല്‍ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രപ്രതിഭാ അവാര്‍ഡും കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്ഠ കലാകാരന്മാര്ക്കുള്ള പുരസ്കാരവും നേടിയിട്ടുള്ള എന്‍ എല്‍ ബാലകൃഷ്ണന് 1943ന് തിരുവനന്തപുരം പൗഡിക്കോണത്താണ് ജനിച്ചത്. രാജീവ് അഞ്ചലിന്റെ അമ്മാനം കിളി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ബാലകൃഷ്ണന് ഓര്‍ക്കാപ്പുറത്ത്, ജോക്കര്‍, കാക്കോത്തിക്കാവിലെ അപ്പൂപ്പന്താടികള്, പട്ടണപ്രവേശം തുടങ്ങി 170 ഓളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.നൂറ്റിയെഴുപതോളം ചിത്രങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments