സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് കെ.സി.ബി.സിയുടെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് നില്‍പ്പുസമരം. സമരം ശക്തമാക്കുന്നതിന്റെ സൂചനയായാണ് ഉച്ചക്ക് ഒരുമണിക്ക് നില്പ്പു സമരം സംഘടിപ്പിച്ചതെന്ന് അവര്‍ വ്യക്തമാക്കി.
മദ്യവിരുദ്ധ ചേരിയിലുള്ള സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ഓരോ ഘട്ടത്തിലും മദ്യഉപഭോഗം വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന നിലപാടാണ് എടുത്തുകാണുന്നത്. ഈ തെറ്റായ രീതിക്കെതിരെയാണ് സമരം നടത്തുന്നതെന്ന് കെ.സി.ബി.സി അറിയിച്ചു.
Comments