തകര്‍ന്ന എയര്‍ഏഷ്യ വിമാനത്തിന്റെ ഒരു 'വാതില്‍' കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഇത് സ്ഥിരീകരിച്ചിട്ടില്ല. വിമാനം തകര്‍ന്നെന്ന് സംശയിക്കുന്ന പ്രദേശത്തിന് സമീപമുള്ള ഒരു ദ്വീപിനടുത്തെ കടലില്‍ ഒഴുകിനടക്കുന്ന 'വാതില്‍' കണ്ടെന്ന റിപ്പോര്‍ട്ടാണ് പുതിയതായി പുറത്ത് വന്നത്.
ഇന്‍ഡൊനീഷ്യയിലെ സുരബയയില്‍നിന്ന് സിംഗപ്പുരിലേക്കുള്ള യാത്രയ്ക്കിടെ 162 പേരുമായി കാണാതായ എയര്‍ഏഷ്യ എയര്‍ബസ് 'എ 320-200' വിമാനത്തിനായി മൂന്നാംദിവസവും തിരച്ചില്‍ തുടരുകയാണ്. മുപ്പതോളം കപ്പലുകളും പതിനഞ്ചോളം വിമാനങ്ങളും ബോട്ടുകളുമാണ് തിരച്ചിലില്‍ പ്രധാനമായും പങ്കെടുക്കുന്നത്.
Comments