ആലപ്പൂഴ കണ്ണാര്‍ക്കാട് പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പങ്കുണ്ടെന്ന് മാരാരിക്കുളം മുന്‍ ഏരിയ സെക്രട്ടറി ടി.കെ പളനി. കേസില്‍ വി.എസിന്‍്റെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷിക്കണം. സ്മാരകം തകര്‍ത്തത് ഒറ്റുകാരാണെന്ന് വി.എസ് ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഒറ്റുകാര്‍ ആരെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും ടി.കെ പളനി പ്രതികരിച്ചു.
ആലപ്പുഴയിലെ പാര്‍ട്ടി വിഭാഗീയതക്ക് പിന്നില്‍ വി.എസ് അച്യുതാനന്ദനാണ്. വി.എസ് എന്തിനു വേണ്ടിയാണ് വിഭാഗീയത നടപ്പിലാക്കുന്നുവെന്ന് മനസിലായിട്ടില്ലെന്നും പളനി പറഞ്ഞു. വി.എസിന്‍്റെ നാവു നന്നാവാതിരുന്നതു കൊണ്ടാണ് മാരാരികുളത്ത് തോല്‍ക്കേണ്ടി വന്നതെന്നും ടി.കെ പളനി പ്രതികരിച്ചു.
Comments