You are Here : Home / News Plus

വി.എസ് നിലപാട് തിരുത്തണമെന്ന് സി.പി.എം

Text Size  

Story Dated: Tuesday, December 30, 2014 03:46 hrs UTC

തിരുവനന്തപുരം: പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ നിലപാട് തിരുത്തണമെന്ന് സിപിഎം സെക്രട്ടറിയേറ്റ്. വിഷയത്തില്‍ വി.എസ് നടത്തിയ പരസ്യപ്രസ്താവനയില്‍ നിന്ന് പിന്‍വാങ്ങണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
വി.എസിന്‍റെ നിലപാട് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതിയായ ലതീഷ് ചന്ദ്രനെ മഹത്വവത്കരിച്ചത് തെറ്റാണ്. ലതീഷ് ചന്ദ്രന്‍ മുമ്പും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ആളാണെന്നും സി.പി.എം വിശദീകരിച്ചു.
സ്മാരകം തകര്‍ത്ത സംഭവത്തില്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനത്തിന് സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.