ബാറുടമകളില്‍ നിന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എക്സൈസ് മന്ത്രി കെ. ബാബുവും കോഴ വാങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ധനമന്ത്രി കെ.എം മാണിയെ കൂടാതെ കോഴ വാങ്ങിയ മറ്റു രണ്ടു മന്ത്രിമാര്‍ ചെന്നിത്തലയും കെ. ബാബുവുമാണ്. രണ്ടു മന്ത്രിമാരും രാജിവെച്ച് അന്വേഷണം നേരിടണമെന്നും വി.എസ് ആവശ്യപ്പെട്ടു. കെ.എം മാണി മന്ത്രിസ്ഥാനം രാജിവെക്കണമെന്നും മുഖ്യമന്ത്രി തല്‍സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാര്‍കോഴയില്‍ പ്രതിയായ മന്ത്രി കെ.എം മാണി അധികാരത്തില്‍ കടിച്ചു തൂങ്ങുകയാണ്. കേസില്‍ കുറ്റാരോപിതരായ പലരും അന്വേഷണത്തിന്‍െറ പരിധിയില്‍പ്പോലും വരുന്നില്ല. സോളാര്‍ തട്ടിപ്പ് സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചോദ്യംചെയ്യാനും അദ്ദേഹത്തിന്‍െറ ഓഫീസിനെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. എന്നിട്ടും ലജ്ജയില്ലാതെ ഉമ്മന്‍ചാണ്ടി പദവിയില്‍ തുടരുകയാണെന്നും വി.എസ്. പറഞ്ഞു.
Comments