ബാര്‍ ഉടമകളില്‍ നിന്നു കോഴ വാങ്ങിയെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ ആരോപണം നിഷേധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വി.എസിന്‍െറ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചെന്നിത്തല പ്രതികരിച്ചു. ഒരാള്‍ക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ മാത്രം പോരാ, അത് തെളിയിക്കുകയും വേണം. ബാര്‍ കോഴയില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments