പൊതുരാമത്ത് വകുപ്പിനെതിരായ അഴിമതിയാരോപണത്തില്‍ ലോകായുക്തക്ക് തെളിവ് നല്കാന് തയാറാണെന്ന് കെ.ബി ഗണേഷ്കുമാര് എം.എല്‍.എ. ആരോപണം സംബന്ധിച്ച് ലോകായുക്തക്ക് നല്കിയ മൊഴിയിലാണ് ഗണേഷ്കുമാര് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരെയാണ് താന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അഴിമതി നടക്കുന്നുണ്ട്. രണ്ട് മാസത്തിനുള്ളില്‍ തെളിവ് നല്‍കാമെന്നും ഗണേഷ് അറിയിച്ചു.
തെളിവ് നല്കാന് മൂന്നുമാസത്തെ സമയം ലോകായുക്ത ഗണേഷിന് നല്കി. മാര്‍ച്ച് 30നകം നേരിട്ടെത്തി തെളിവ് നല്‍കാനാണ് ലോകായുക്ത ആവശ്യപ്പെട്ടിരിക്കുന്നത്.വിവരാവകാശ രേഖകള്‍ ഉള്‍പ്പെടെ ലഭിക്കാനാണ് താന്‍ രണ്ടു മാസത്തെ സമയം ആവശ്യപ്പെട്ടതെന്ന് മൊഴി നല്കിയ ശേഷം ഗണേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പേഴ്സണല്‍ സ്റ്റാഫിനെതിരെയാണ് ആരോപണം. ഇതില്‍ ഉറച്ചുനില്‍ക്കുന്നു. മന്ത്രിയുടെ പേര് നിയമസഭയില്‍ ഞാന്‍ പരാമര്‍ശിച്ചിട്ടില്ല. എല്ലാ തെളിവുകളും കോടതിക്ക് മുമ്പാകെ ഹാജരാക്കും. വിവരാവകാശ അപേക്ഷ താമസിപ്പിച്ചാല്‍ ആ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും ഗണേഷ് അറിയിച്ചു.
Comments