ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിക്കെതിരേ പൊതു പരിപാടിക്കിടെ ഷൂ എറിഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു. സരണ്‍ ജില്ലയിലെ ഛാപ്ര സ്വദേശിയായ അമിതേഷ് കുമാറാണ് അറസ്റ്റിലായിരിക്കുന്നത്. സംസ്ഥാനത്ത് ജാതി രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് യുവാവ് മുഖ്യമന്ത്രിക്കെതിരേ ഷൂ എറിഞ്ഞത്.
മുഖ്യമന്ത്രി പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുന്ന 'ജനതാ ദര്‍ബാര്‍' എന്ന പരിപാടിക്കിടെയാണ് സംഭവമുണ്ടായത്. യുവാവിന്റെ ഏറ് മുഖ്യമന്ത്രിയുടെ ദേഹത്ത് കൊള്ളാതെപോയി.
Comments