സുനന്ദ പുഷ്കര്‍ കൊലപാതക കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് നോട്ടീസ്. ഡല്‍ഹി പൊലീസ് അയച്ച നോട്ടീസില്‍ എത്രയും വേഗം ഹാജരാകാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. സി.ആര്.പി.സി 160 വകുപ്പ് പ്രകാരമായിരിക്കും തരൂരിനെ ചോദ്യം ചെയ്യുകയെന്നും ഡല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.
തരൂരിന്‍െറ സഹായികളായ നാരായണ്‍ സിങ്, ബജ് റംഗി എന്നിവര്‍ക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം, നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് തരൂരിന്‍െറ ഓഫിസ് അറിയിച്ചു. മുന്‍മൊഴികള്‍ വിലയിരുത്തിയ ശേഷം തരൂരിനായി 10 ചോദ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം തയാറാക്കിയിട്ടുള്ളതെന്നാണ് സൂചന.
Comments