സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, എ. പത്മകുമാര്‍, ഉദയഭാനു എന്നിവരുമായി സമവായ ചര്‍ച്ച നടത്തി. ഇരുവരുമായി ബുധനാഴ്ച രാത്രിയും പിണറായി ചര്‍ച്ച നടത്തിയിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉദയഭാനുവിനാണ് സാധ്യത കല്പിക്കപ്പെടുന്നത്. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും.
അതേസമയം, സി.പി.എം കാസര്‍കോട് ജില്ലാ സമ്മേളനത്തിന് വെളളിയാഴ്ച കോളിയടുക്കത്ത് തുടക്കമാവും. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ചെമ്മനാട് പഞ്ചായത്തിലെ കോളിയടുക്കത്താണ് പ്രതിനിധിസമ്മേളനം നടക്കുക. 31 ജില്ലാ കമ്മറ്റി അംഗങ്ങളടക്കം 282 പേരാണ് സമ്മേളന പ്രതിനിധികള്‍. ഞായറാഴ്ചയാണ് സമാപന സമ്മേളനം.
Comments