കോട്ടയം: ദേശീയ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടുന്ന മലയാളി താരങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം നല്‍കുമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. വെള്ളി മെഡലിന് മൂന്ന് ലക്ഷവും വെങ്കലമെഡലിന് രണ്ട് ലക്ഷം വീതവും പരിതോഷികം നല്‍കും. പ്രഖ്യാപിച്ച സമയത്ത് തന്നെ ഗെയിംസ് നടക്കും. ഗെയിംസിനോടനുബന്ധിച്ച് കഴക്കൂട്ടം റെയില്‍വേസ്റ്റേഷനില്‍ സ്റ്റോപ് അനുവദിക്കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെല്ലാം സുതാര്യമാണ്. എല്ലാ വിവരങ്ങളും ഗെയിംസിന്‍െറ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. വിവരാവകാശ നിയമം അനുസരിച്ചും വിവരങ്ങള്‍ ലഭിക്കും. സോഷ്യല്‍ ഓഡിറ്റിങ്ങിനും ഇത് വിധേയമാക്കണം. നാല് മന്ത്രിമാരും ഒരുവേള മുഖ്യമന്ത്രി തന്നെയും വകുപ്പ് കൈകാര്യം ചെയ്തിരുന്നു ^തിരുവഞ്ചൂര്‍ അറിയിച്ചു.
ദേശീയ ഗെയിംസ് സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തിലെ അപാകതകളുടെ ഉത്തരവാദിത്തം മുന്‍ സര്‍ക്കാറിനാണ്. ചിന്തിക്കാതെ പണിതതുകൊണ്ടാണ് ഗാലറിയിലിരുന്നാല് മല്‍സരം കാണാനാകാത്ത സ്ഥിതിയുള്പ്പെടെയുണ്ടായതെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.
Comments