ഇന്ത്യ ഇന്ന് അവസരങ്ങളുടെ ഭൂമിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഴാമത് വൈബ്രന്റ് ഗുജറാത്ത് സബ്മിറ്റില്‍ സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യയുടെ സാമ്പത്തിക രംഗത്തിനു പുത്തന്‍ ഉണര്‍വ് പകരാന്‍ തന്റ സര്‍ക്കാരിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു. സാമ്പത്തീക രംഗത്ത് നിലനിന്നിരുന്ന നിരാശയും അനിശ്ചിതാവസ്ഥയും മാറ്റിയെടുക്കാന്‍ കഴിഞ്ഞ ആറുമാസം കൊണ്ട് സാധിച്ചതായും മോദി് പറഞ്ഞു.nമറ്റു രാജ്യങ്ങളും ബിസിനസുകാരും ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ തയ്യാറാകണമെന്നും ഇന്ത്യയുടെ വളര്‍ച്ചയില്‍ പങ്കാളിയാകണമെന്നും മോദി ആഹ്വാനം ചെയ്തു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍, ലോക ബാങ്ക് പ്രസിഡന്റ് ജിം യോംഗ് കിം എന്നിങ്ങനെയുള്ള പ്രമുഖര്‍ സബ്മിറ്റില്‍ പങ്കെടുത്തു.
Comments