പത്തുവയസുകാരിയായ മകളെ പിതാവ് വീട്ടുവളപ്പില്‍ ജീവനോടെ കുഴിച്ചിട്ടു. ത്രിപുരയില്‍ അതിര്‍ത്തി ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ഇഷ്ടമില്ലാതിരുന്ന പിതാവ് അബ്ദുള്‍ ഹുസൈന് കുട്ടിയെ വീടിനു പുറകില്‍ ജീവനോടെ കുഴിച്ചിടാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് പുറത്തുപോയ സമയത്താണ് സംഭവം നടന്നത്.
കൈകള്‍ കൂട്ടി കെട്ടി, വായയില്‍ ടേപ്പ് ഒട്ടിച്ച് കുട്ടിയെ തലമാത്രം പുറത്തുകാണുന്ന വിധത്തില്‍ കുഴിച്ചിടുകയായിരുന്നു. എന്നാല്‍ ഭാര്യ തിരിച്ചത്തൊനായെന്ന് മനസിലാക്കിയ അബ്ദുള്‍ ഹുസൈന് കുട്ടിയെ മുഴുവനായും മൂടാതെ മുളകൊണ്ടുള്ള ഡ്രം എടുത്ത് തലയില്‍ കമഴ്ത്തിവെക്കുകയായിരുന്നു. കുട്ടിയെ വീട്ടില്‍ കാണാതായതോടെ മാതാവ് അയല്‍ക്കാരുടെ സഹായത്തോടെ തെരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ നിര്‍ത്തി കുഴിച്ചിട്ട നിലയില്‍ കണ്ടെ ത്തിയത്. മാതാവിന്‍്റെ പരാതിയില്‍ പൊലീസ് അബ്ദുല്‍ ഹുസൈനെ അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Comments