You are Here : Home / News Plus

തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ആം ആദ്മി പാര്‍ട്ടിയെ തളക്കാന്‍ കോണ്‍ഗ്രസ്

Text Size  

Story Dated: Monday, January 19, 2015 03:54 hrs UTC

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ആം ആദ്മി പാര്‍ട്ടിയെ തളക്കാന്‍ കോണ്‍ഗ്രസ്. കെജ് രിവാളിന്‍റെ 49 ദിവസങ്ങളുടെ യു ടേണ്‍ എന്ന പേരില്‍ പുറത്തിറക്കിയ ബുക്ക് ലെറ്റില്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന സമയത്തെ വീഴ്ചകളാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്.
അരവിന്ദ് കെജ് രിവാള്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമ്പോള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളും അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പും ബുക്ക് ലെറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മുഖ്യമന്ത്രി പദത്തിലെ ത്തിയാല്‍ നിറവേറ്റുമെന്നു പറഞ്ഞ കാര്യങ്ങള്‍ മിക്കതും ചെയ്തു തീര്‍ക്കാന്‍ കെജ് രിവാളിന് കഴിഞ്ഞില്ല. ബീക്കണ്‍ ലൈറ്റുള്ള കാര്‍ ഉപയോഗിക്കില്ലെന്നും സെക്യൂരിറ്റി വേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇതെല്ലാം ഉപയോഗിച്ചു തുടങ്ങി. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതി ഉപയോഗിക്കില്ലെന്നു പറഞ്ഞ കെജ്രിവാള്‍ എട്ടു മുറികളുള്ള കെട്ടിടത്തിലാണ് താമസിച്ചതെന്നും പുസ്തകം പുറത്തിറക്കിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. ബുക്ക് ലെറ്റില്‍ മുഖ്യമായും കെജ് രിവാള്‍ നിറവേറ്റാതെ പോയ 16 വാഗ്ദാനങ്ങളാണ് ചൂണ്ടികാണിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.