You are Here : Home / News Plus

ബാര്‍ കോഴ: യു.ഡി.എഫ് യോഗം വിളിക്കണമെന്ന് ജോണി നെല്ലൂര്‍

Text Size  

Story Dated: Tuesday, January 20, 2015 07:29 hrs UTC

ബാര്‍ കോഴ വിവാദത്തിന്‍െറ പശ്ചാത്തലത്തില്‍ യു.ഡി.എഫ് യോഗം വിളിച്ചുചേര്‍ക്കണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ നേതാവ് ജോണി നെല്ലൂര്‍. ഇക്കാര്യം യു.ഡി.എഫ് കണ്‍വീനറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നണിയില്‍ ഒരിക്കലും ഉണ്ടാകാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ബിജു രമേശിനെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുക്കണം. ബാലകൃഷ്ണപിള്ളയുടേത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

ബാലകൃഷ്ണപിള്ളയുമായും പി.സി ജോര്‍ജുമായുള്ള ഫോണ്‍ സംഭാഷണം ബിജു രമേശ് ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് കെ.എം മാണിക്കെതിരെയുള്ള ബാര്‍ കോഴ വിവാദം യു.ഡി.എഫിനെ, പ്രത്യേകിച്ച് കേരളാ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയത്. മാണിക്ക് പുറമെ പി.ജെ ജോസഫ്, ജോസ് കെ. മാണി, പി.സി ജോര്‍ജ് എന്നിവര്‍ക്കെതിരെയും ബിജു രമേശ് ആരോപണമുന്നയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.