ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുളള സമയപരിധി ഇന്ന് അവസാനിക്കും. ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ് രിവാളും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയും കോണ്‍ഗ്രസ് നേതാവ് അജയ്മാക്കനുമടക്കം മത്സര രംഗത്തുള്ളവര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
റോഡ് ഷോയോടെ ഇന്നലെ നാമ നിര്‍ദേശ പത്രിക നല്കാനത്തെിക അരവിന്ദ് കെജ് രിവാളിന് കൃത്യ സമയം പാലിക്കാനാവാത്തതിനാല്‍ പത്രിക നല്‍കാനായില്ല. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയും റോഡ് ഷോക്ക് ശേഷമാണ് പത്രിക നല്കാനത്തെുക. കിരണ്‍ ബേദി ജന വിധി തേടുന്ന കൃഷ്ണ നഗറിലെ ലജ്പത് റായ് ചൗകില്‍ നിന്നാണ് റോഡ് ഡോ തുടങ്ങുക. വൈകിട്ട് മൂന്നു മണിക്കു മുമ്പ് പത്രിക സമര്‍പ്പിക്കുമെന്നും കിരണ്‍ ബേദി അറിയിച്ചു.
Comments