ന്യൂഡല്‍ഹി: വിഴിഞ്ഞം പദ്ധതിക്കെതിരായ ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പാരിസ്ഥിതികാനുമതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. ആറാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
ഇതോടെ വിഴിഞ്ഞം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാറിന് മുന്നോട്ടുപോവാനാകും. വിഴിഞ്ഞം പദ്ധതി കേന്ദ്ര സര്‍ക്കാറിന്‍െറ തീരദേശ നിയന്ത്രണ മേഖലയുടെ പരിധിയില്‍ പെടുന്നതാണോ എന്ന് പരിശോധിക്കേണ്ടെതുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് 2014 ജൂലൈ 17ന് ഹരിത ട്രൈബ്യൂണല്‍ അനുമതി നിഷേധിച്ചത്. വിഴിഞ്ഞം സ്വദേശികളായ വില്‍ഫ്രഡ്. ജെ, മേരിദാസന്‍ എന്നിവരാണ് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
Comments