തൃശൂര്‍ കൊടുങ്ങല്ലൂരില്‍ കടലില്‍ അപ്രതീക്ഷ വേലിയേറ്റം. പടിഞ്ഞാറേ വെമ്പല്ലൂരില്‍ ഇന്നലെ അര്‍ദ്ധരാത്രിയാണ് വേലിയേറ്റമുണ്ടായത്. കടലില്‍ അപ്രതീക്ഷിതമായി വേലിയേറ്റമുണ്ടായത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. വേലിയേറ്റത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. തീരത്ത് കേറ്റിയിട്ടിരുന്ന മത്സ്യബന്ധന വലയും മറ്റ് സാമഗ്രികളുമുള്പ്പെട്ട വഞ്ചി ഒഴുകിപ്പോയി. പൊലീസും റവന്യൂ അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.
Comments