You are Here : Home / News Plus

എ.സി. മൊയ്തീന്‍ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി

Text Size  

Story Dated: Saturday, January 24, 2015 07:23 hrs UTC

സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എ.സി. മൊയ്തീന്‍ തുടരും. ഇരിങ്ങാലക്കുടയില്‍ ഇന്ന് സമാപിക്കുന്ന ജില്ലാ സമ്മേളനമാണ് മൊയ്തീനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വടക്കാഞ്ചേരി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ പരാജയപ്പെടുത്തി നിയമസഭാംഗമായിട്ടുണ്ട്.
ജില്ലാ കമ്മിറ്റിയില്‍ നാല് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഴു വര്‍ഷം അച്ചടക്ക നടപടിക്ക് വിധേയനായ ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി. ശശിധരന്‍ ഇത്തവണ ജില്ലാ കമ്മിറ്റിയില്‍ എത്തുമെന്ന് കേട്ടിരുന്നെങ്കിലും ഉള്‍പ്പെടുത്തിയില്ല. ശശിധരന്‍ ഇത്തവണ ജില്ലാ സമ്മേളന പ്രതിനിധിയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.