You are Here : Home / News Plus

മന്ത്രിസ്ഥാനത്തേക്ക് തന്‍െറ പേര് വലിച്ചിഴച്ചത് നിര്‍ഭാഗ്യകരമായെന്ന് ജോസ് കെ. മാണി

Text Size  

Story Dated: Saturday, January 24, 2015 06:36 hrs UTC

കോട്ടയം: മന്ത്രിസ്ഥാനത്തേക്ക് തന്‍െറ പേര് വലിച്ചിഴച്ചത് നിര്‍ഭാഗ്യകരമായെന്ന് ജോസ് കെ.മാണി എം.പി. ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് കെ.എം.മാണിയുടെ രാജിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മാണിക്കെതിരായ ആരോപണങ്ങള്‍ വിശ്വസനയീമല്ല. അദ്ദേഹം രാജിവെക്കുമെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യാത്ത കാര്യമാണ്. താന്‍ എം.പിയായി തന്നെ തുടരും. എം.പി എന്ന നിലയില്‍ പാര്‍ട്ടിയും ജനങ്ങളും ഏല്‍പ്പിച്ച ഉത്തരവാദിത്തം ഏറ്റവും വിശ്വസ്തമായ രീതിയില്‍ നിര്‍വഹിക്കുന്നുണ്ടെന്ന ഉത്തമബോധ്യമുണ്ട്. ജനാധിപത്യ രീതിയില്‍ തീരുമാനങ്ങള്‍ എടുക്കുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് -അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.