You are Here : Home / News Plus

ബാറുടമ പുറത്തുവിട്ട സംഭാഷണങ്ങളുടെ ശബ്ദരേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയവയാണ്

Text Size  

Story Dated: Tuesday, January 27, 2015 01:17 hrs UTC

തിരുവനന്തപുരം: 86 ദിവസമായി തനിക്കെതിരെ നടക്കുന്നത് വൈരാഗ്യത്തോടെയുള്ള വ്യക്തി തേജോവധമാണെന്നു കെ.എം മാണി.തെളിവെന്ന് പറഞ്ഞ് ഒരു ബാറുടമ പുറത്തുവിട്ട സംഭാഷണങ്ങളുടെ ശബ്ദരേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയവയാണ്. ബ്ലാക്‌മെയില്‍ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രതിപക്ഷം കനത്തവില നല്‍കേണ്ടിവരും. അത് പ്രതിപക്ഷത്തിന്റെ നിലവാരത്തകര്‍ച്ചയാണ്. പ്രതിപക്ഷത്തിന് ഒരു ധര്‍മ്മമുണ്ടെന്ന് ഓര്‍ക്കണം. രൂപയുണ്ടെങ്കില്‍ ആടിനെ പട്ടിയാക്കാമെന്ന കാലമാണ്. ഇത് അധ:പതനമാണ്. ഇത്തരം കാര്യങ്ങളെ മാധ്യമങ്ങള്‍ പ്രോത്സാഹിക്കരുത്.അമ്പത് വര്‍ഷത്തെ തന്റെ രാഷ്ട്രീയ ജീവിതം തുറന്ന പുസ്തകമാണ്. പന്ത്രണ്ട് തിരഞ്ഞെടുപ്പുകളില്‍ ഒരിക്കല്‍പോലും തോല്‍ക്കാതെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ തന്നെ ഏക നിയമസഭാംഗമാണ് താന്‍. അങ്ങനെയുള്ള തന്നെ കേരളത്തിലെ ജനങ്ങള്‍ക്കറിയാം. പാലാക്കാര്‍ക്കാറിയാം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ താന്‍ അഴിമതിക്കാരനാകുമോ? 'ബാര്‍കോഴ' 'ബാര്‍കോഴ' എന്ന് പറഞ്ഞുനടക്കുക. എന്താ സത്യം. തെളിവ് വേണ്ട, വസ്തുത വേണ്ടെ. പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനമാണ്, ബജറ്റ് രേഖമേശപ്പുറത്ത് വച്ചാല്‍ മതി. അത് രേഖയാണ്. തന്നെ പേടിപ്പക്കണ്ട. ജനങ്ങള്‍ കാണട്ടെ കോപ്രായങ്ങള്‍. വിജിലന്‍സ് കോടതി, ലോകായുക്തയില്‍ ഒക്കെ കേസുകള്‍ എനിക്കെതിരെ ഉണ്ടായിട്ടുണ്ട്. ഏതെങ്കിലും കേസില്‍ പിടിക്കപ്പെട്ടോ ശിക്ഷിക്കപ്പെട്ടോ, ഏഷണിയും കള്ളപ്രചരണവും കൊണ്ട് തളര്‍ത്താമെന്ന് വ്യാമോഹിക്കേണ്ട. ധനമന്ത്രി ജീവിച്ചിരിക്കെ മറ്റ് മന്ത്രിമാരോണോ ബജറ്റ് അവതരിപ്പിക്കുക. ധനമന്ത്രി ഞാനാണെങ്കില്‍ ഞാന്‍ തന്നെ ബജറ്റ് അവതരിപ്പിക്കും. യു.ഡി.എഫാണ് എന്റെ ശക്തി. യു.ഡി.എഫ് ഉണ്ടെങ്കില്‍ താന്‍ ബജറ്റ് അവതരിപ്പിക്കും.മദ്യനയം യു.ഡി.എഫ് കൂട്ടായെടുത്ത തീരുമാനമാണ്. സര്‍ക്കാര്‍ നയപരമായി കൂട്ടായി എടുത്ത തീരുമാനമാണ് മദ്യനയം, മദ്യനിരോധനത്തിന് ഘട്ടം ഘട്ടമായിട്ടാണ് തീരുമാനമെടുത്തത്. ഒരു ബാര്‍ അടച്ചാല്‍ അത്രയും നല്ലത്. താനാണ് ഇതിന് പിന്നില്‍ എന്ന ധാരണയില്‍ വൈരാഗ്യത്തോട് കൂടി പ്രചരണം നടത്തി ആക്ഷേപിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.