You are Here : Home / News Plus

കെജ് രിവാളിന് കിരണ്‍ ബേദിയുടെ വക്കീല്‍ നോട്ടീസ്

Text Size  

Story Dated: Tuesday, January 27, 2015 05:28 hrs UTC

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളിന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയുടെ വക്കീല്‍ നോട്ടീസ്. ബേദിയുടെ ചിത്രം അനുവാദമില്ലാതെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചതിനെതിരെയാണ് നോട്ടീസ്.
ഡല്‍ഹിയിലെ ഓട്ടോറിക്ഷകളില്‍ എ.എ.പി കിരണ്‍ ബേദിയുടെ ചിത്രം ഉള്‍പ്പെടുന്ന പോസ്റ്ററുകള്‍ പതിച്ചിരുന്നു. മുഖ്യമന്ത്രിയായി കെജ് രിവാളിനെ വേണോ ബേദിയെ വേണോ എന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളിലാണ് കെജ് രിവാളിനൊപ്പം ബേദിയുടെയും ചിത്രം ഉപയോഗിച്ചിരിക്കുന്നത്. കെജ് രിവാളിന്‍റെ ചിത്രത്തിന് താഴെ വിശ്വസ്തന്‍ എന്നും ബേദിയുടെ ചിത്രത്തിന് താഴെ അവസരവാദി എന്നും എഴുതിയിട്ടുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.