You are Here : Home / News Plus

ദേശീയഗാന സമയത്ത് ഉപരാഷ്ട്രപതി സല്യൂട്ട് ചെയ്യേണ്ടതില്ല;വ്യക്തത വരുത്തി ഉപരാഷ്ട്രപതിയുടെ ഓഫീസ്

Text Size  

Story Dated: Tuesday, January 27, 2015 05:46 hrs UTC

ന്യൂഡല്‍ഹി: റിപബ്ളിക് ദിന പരേഡിനിടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ദേശീയ പതാകയെ അഭിവാദ്യം ചെയ്തില്ല എന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കെതിരെയുള്ള ആരോപണത്തില്‍ വ്യക്തത വരുത്തി അദ്ദേഹത്തിന്‍െറ ഓഫീസ് രംഗത്ത്. ഈ സമയത്ത് ഉപരാഷ്ട്രപതി സല്യൂട്ട് ചെയ്യേണ്ടതില്ല എന്നാണ് ചട്ടമെന്ന് ഓഫീസ് വിശദീകരിച്ചു.
ഏറ്റവും പ്രധാനിയായ വ്യക്തി, യൂണിഫോമിലുള്ളവര്‍ എന്നിവരാണ് ദേശീയ ഗാനസമയത്ത് ദേശീയ പതാകയെ സല്യൂട്ട് ചെയ്യേണ്ടത്. ഇതനുരിച്ച് സര്‍വ സൈന്യാധിപനായ രാഷ്ട്രപതി മാത്രമാണ് പതാകയെ അഭിവാദ്യം ചെയ്യേണ്ടത്. ഉപരാഷ്ട്രപതി അറ്റന്‍ഷനില്‍ നില്‍ക്കുകയാണ് വേണ്ടത് -ഉപരാഷ്ട്രപതിക്കുവേണ്ടിയുള്ള പ്രത്യേക ഓഫീസറായ ഗുര്‍ദീപ് സിങ് സപ്പാല്‍ അറിയിച്ചു. ദേശീയ ഗാനത്തിന്‍െറ സമയത്ത് അവിടെ സന്നിഹിതരായിട്ടുള്ളവര്‍ അറ്റന്‍ഷനില്‍ ദേശീയ പതാകക്ക് അഭിമുഖമായി നില്‍ക്കുകയാണ് വേണ്ടത്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ എന്നിവര്‍ പതാകയെ സല്യൂട്ട് ചെയ്യുമ്പോള്‍ കൂടെയുള്ള ഹാമിദ് അന്‍സാരി സല്യൂട്ട് ചെയ്യാതെ നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. റിപബ്ളിക്ക് പരേഡ് കഴിഞ്ഞ ഉടനെ സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രചരിക്കുകയും പലരും വിവാദമാക്കുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.