You are Here : Home / News Plus

നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴ വാങ്ങി

Text Size  

Story Dated: Wednesday, January 28, 2015 03:00 hrs UTC

തിരുവനന്തപുരം: നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴ വാങ്ങിയിട്ടുണ്ടെന്നും ബാറുകള്‍ തുറന്നില്ലെങ്കില്‍ അവരുടെ പേരുകളും പുറത്തുവിടുമെന്ന് സംസാരിക്കുന്ന ശബ്ദരേഖയുമായി ബിജുരമേശ്.ബാര്‍ ഉടമകളുടെ യോഗത്തിലെ സംഭാഷണങ്ങള്‍ അടങ്ങിയ സി.ഡിയാണ് ബിജുരമേശ് ഇന്ന് പുറത്തുവിട്ടത്. ശബ്ദരേഖയിലുള്ളത് പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയുടെ സംഭാഷണങ്ങളാണ് .'താന്‍ ഒരു വെളിപ്പെടുത്തല്‍ നടത്തി, ഇനി ആര് തുറന്നുപറയും എന്ന് ബിജു രമേശ് ചോദിക്കുന്നതും ശബ്ദരേഖയിലുണ്ട്. ആര് പറയും എന്ന് ചോദിക്കുകയും ഉണ്ണി പറയുമോ എന്ന് ആരായുകയും ചെയ്യുമ്പോള്‍ നാല് കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകള്‍ വണ്‍, ടു, ത്രീ, ഫോര്‍ എന്ന് താന്‍ വിളിച്ചുപറയാമെന്ന് രാജുകുമാര്‍ ഉണ്ണി പറയുന്നതും ശബ്ദരേഖയിലുണ്ട്. ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും അവിടെ നിന്ന് അനുകൂല വിധി കിട്ടുകയും ചെയ്തു. ഇനി ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയാല്‍ അപ്പോള്‍ പേരുകള്‍ വെളിപ്പെടുത്താം എന്നാണ് സംഭാഷണത്തിലുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.