ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി ഒരു സ്ത്രീക്ക് നെക് ലേസ് നല്‍കിയത് വിവാദമായി. ഡല്‍ഹിയിലെ പത്പര്‍ഗഞ്ചില്‍ നടന്ന റോഡ് ഷോക്കിടെയാണ് ബേദി സ്ത്രീയെ നെക് ലേസ് അണിയിച്ചത്. ബേദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായി ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തു വന്നു. നെക്ലേസുകള്‍ നല്കി വോട്ടര്‍മാരെ പ്രലോഭിപ്പിക്കുന്ന ബി.ജെ.പി ശ്രമം അപകടകരമാണെന്നും തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണെന്നും എ.എ.പി നേതാവ് മനീഷ് സിസോദിയ വ്യക്തമാക്കി.
മറ്റു പാര്‍ട്ടികളില്‍ നിന്നും കോഴ വാങ്ങി ആം ആദ്മി പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന അരവിന്ദ് കേജ്രിവാളിന്റെ ആഹ്വാനം നേരത്തെ വിവാദമായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു.
Comments