വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരുന്നുവെന്ന് ഇ.കെ ഭരത് ഭൂഷന്. ചീഫ് സെക്രട്ടറിസ്ഥാനത്തുനിന്ന് വിരമിച്ചയുടനെയാണ് പാറ്റൂര്‍ ഭൂമിയിടപാട് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പങ്ക് അദ്ദേഹം വെളിപ്പെടുത്തിയത്.പാറ്റൂരിലെ ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട ഉപസമിതി തീരുമാനങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറുകയാണ് താന്‍ ചെയ്തത്. ഇതില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരുന്നു. താന്‍ ക്രമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ ലോകായുക്തയ്ക്ക് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Comments