ദേശീയ ഗെയിംസിലെ പ്രശ്നങ്ങള്‍ ഇപ്പോള്‍ വിവാദമാക്കരുതെന്ന് സുധീരന്
Text Size
Story Dated: Monday, February 02, 2015 04:19 hrs UTC
തിരുവനന്തപുരം: ദേശീയ ഗെയിംസിലെ പ്രശ്നങ്ങള്‍ ഇപ്പോള്‍ വിവാദമാക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്. ഗെയിംസ് നടത്തിപ്പില്‍ അഴിമതി നടന്നുവെന്ന ആരോപണത്തെക്കുറിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗെയിംസ് വിജയകരമായി കൊണ്ടുപോകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. എന്തെല്ലാം പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നാലും അത് പരിഹരിക്കണം. പ്രശ്നങ്ങളെ പെരുപ്പിച്ചുകാട്ടരുത്. ഗെയിംസിന്‍െറ വിശദാംശങ്ങളെക്കുറിച്ച് നേരിട്ട് അറിയില്ല. ഉദ്ഘാടനത്തിന് തിരികൊളുത്തുന്നത് മാത്രമേ ടി.വിയില്‍ കണ്ടുള്ളൂ. നാദാപുരത്തേക്കുള്ള യാത്രയിലായിരുന്നതിനാല്‍ ലാലിസം പരിപാടി കാണാന്‍ സാധിച്ചില്ല. ആരോപണങ്ങളെക്കുറിച്ച് ഗെയിംസ് കഴിഞ്ഞതിനുശേഷം സംസാരിക്കാമെന്നും സുധീരന് സൂചിപ്പിച്ചു.
Comments