You are Here : Home / News Plus

ലാലിസത്തിന്‍െറ പണം: അന്തിമ തീരുമാനം നാളെയെന്ന്‍ തിരുവഞ്ചൂര്‍

Text Size  

Story Dated: Tuesday, February 03, 2015 07:18 hrs UTC

 ലാലിസത്തിന്‍െറ പണം തിരികെ വാങ്ങുന്നത് സംബന്ധിച്ച വിഷയത്തില്‍ അന്തിമ തീരുമാനം നാളെ എടുക്കുമെന്നു കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിഷയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നാളെ ചര്‍ച്ച ചെയ്യും. ചര്‍ച്ചക്കു ശേഷം സര്‍ക്കാര്‍ അന്തിമ തീരുമാനം സ്വീകരിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ലാലിസം അവതരിപ്പിക്കാനായി കൈപ്പറ്റിയ 1 കോടി 60 ലക്ഷം രൂപ മടക്കി നല്‍കുമെന്നു മോഹന്‍ലാല്‍ തിങ്കളാഴ്ച സര്‍ക്കാരിനെ അറിയിച്ചിരുന്നു. പണം തിരികെ വാങ്ങണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ടെക്നിക്കല്‍ കമ്മിറ്റിയാണ്. എന്നാല്‍, മുഖ്യമന്ത്രി ദല്‍ഹിയിലായതിനാല്‍ കമ്മിറ്റി ചേരാന്‍ സാധിച്ചിരുന്നില്ല. ഇതാണു വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകാന്‍ കാരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.