പെര്‍ത്ത്: ഓസ്ട്രേലിയയില്‍ ഷോപ്പിംഗ് മാളിലുണ്ടായ സ്ഫോടനത്തില്‍ രണ്ടു പേര് മരിച്ചു. ചൊവ്വാഴ്ച രാവിലെ പെര്‍ത്തിലെ മോര്ലിയിലുള്ള ഗലേറിയ ഷോപ്പിംഗ് മാളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഷോപ്പിംഗ് സെന്ററിലെ വൈദ്യുത ട്രാന്‍സ്ഫോമര്‍ പൊട്ടിത്തെറിച്ചതാവാം അപകടത്തിനു കാരണമെന്നാണു കരുതുന്നത്. തീപിടുത്തത്തില്‍ മൂന്നു പേര്‍ക്കു 80 ശതമാനം പൊള്ളലേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
Comments