കനത്ത ഹിമപാതത്തെത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു. കാഷ്മീര്‍ താഴ്വരെയെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന ഏക പാതയാണിത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി ഗതാഗതവകുപ്പ് അധികൃതര്‍ അറിയിച്ചു.
ദേശീയപാതയിലെ ബാനിഹാളിനും ബാട്ടോട്ട് സെക്ടറിനും ഇടയിലുള്ള 300 കിലോമീറ്ററിലാണു ഗതാഗതം താറുമാറായത്. ഇവിടെ ശക്തമായ മഞ്ഞുവീഴ്ചയാണു ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായത്.
Comments